കണ്ണൂര്‍: കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ മുഴപ്പാല സ്വദേശിയ സുജിനാണ് വെട്ടേറ്റത്. ബൈക്കിലും കാറിലും എത്തിയ സംഘമാണ് സുജിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സുജിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മുഴപ്പാലയില്‍ സുകുമാരന്റെ മകനാണ് വെട്ടേറ്റ സുജിന്‍. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.