ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയില്‍ കലാശിച്ചു. പരമ്ബരയിലെ അവസാനത്തേയും മൂന്നാമത്തെതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് പരമ്ബര സമനിലയിലായത്. ഇന്ത്യയും ഓസീസ് ഓരോ ജയം സ്വന്തമാക്കിയതിനാല്‍ ഇന്നു മത്സരം നടന്നാല്‍ അതു പരമ്ബരയുടെ ഗതി നിര്‍ണയിക്കുന്നതായി മാറുമായിരുന്നു. പക്ഷേ മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ട്വന്റി 20 പരമ്ബരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഓസീസുമാണ് ജയിച്ചത്.