സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തമ്മിലടി – അടിയന്തരയോഗം വിളിച്ചു നേതാക്കൾ

32

പാ​ലാ: ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​ങ്ങ​ൾ തമ്മിലടിച്ചത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​കി​ട്ട് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണും.

ഭ​ര​ണ​ക​ക്ഷി​യി​ലെ കൗ​ണ്‍​സി​ല​ർ​മാ​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ ത​ർ​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിനെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം പാ​ർ​ട്ടി​ക​ൾ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ബൈ​ജു കൈ​ല്ലം​പ​റ​മ്പി​ലും സി​പി​എ​മ്മി​ലെ ബി​നു പി​ളി​ക്ക​ക്ക​ണ്ട​വും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മു​ട​ങ്ങി.

NO COMMENTS