കോളേജ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി

50

മലപ്പുറം: നിലമ്പൂർ പാലേമാട് ശ്രീവിവേകാനന്ദ കോളേജിലെ വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടിയത്. കോളേജ് ഗേറ്റിന് പുറത്താണ് ഏറ്റുമുട്ടൽ നടന്നത്. വിദ്യാർഥികൾ തമ്മിൽ കഴിഞ്ഞ ആഴ്ചമുതൽ സംഘർഷം തുടങ്ങിയിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പി ച്ചിട്ടില്ല.

വിദ്യാർഥികളെയും കോളേജ് അധികൃതരെയും വിളിച്ചുവരുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ടശേഷം സംഭവത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

NO COMMENTS