സി.ഫ്. തോമസ് എം.എൽ. എ. ലാളിത്യത്തിന്റെ മുഖമുദ്ര – പി കെ കുഞ്ഞാലിക്കുട്ടി

54

മലപ്പുറം : ലാളിത്യത്തിന്റെ മുഖമുദ്രയായിരുന്ന സി.ഫ്. തോമസ് എം.എൽ. എ. നമ്മെ വിട്ടുപിരിഞ്ഞുപോയിരിക്കുന്നു. പൊതുപ്രവർത്തകരിലെ ലാളിത്യത്തിന്റെ മാത്രമല്ല മാന്യതയുടെയും സൗമ്യതയുടെയും മുഖമായിരുന്നു സി.എഫ്. തോമസ്.ഏതാണ്ട് അരനൂറ്റാണ്ടുകാലം, കൃത്യമായി പറഞ്ഞാൽ 43 വർഷക്കാലം അദ്ദേഹം എം.എൽ.എ ആയിരുന്നു. ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം എത്രവലുതായിരുന്നെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്

മാണിസാറിനോടൊപ്പം, എന്നും നിലയുറപ്പിച്ചിരുന്ന അദ്ദേഹം വിശ്വസ്തതയുടെ പര്യായം കൂടിയാണ്. അഞ്ചുവർഷക്കാലം സംസ്ഥാനത്ത് മന്ത്രിയായിരുന്ന അദ്ദേഹത്തിനെതിരെ രാഷ്ട്രീയ എതിരാളികൾക്ക് പോലും ഒരാരോപണവും ആ കാലയളവിൽ ഉന്നയിക്കേണ്ടി വന്നിട്ടില്ല.

ജനങ്ങൾക്കൊപ്പം ജീവിച്ച സി.എഫ്. അവരുടെ നേതാവായിരുന്നില്ല, മറിച്ച് അവരിലൊരാളായിരുന്നു. തികച്ചും സാധാരണക്കാരനായ ഒരാൾ. കേരളാ കോൺഗ്രസിനുമാത്രമല്ല, സി.എഫിന്റെ വേർപാട് നഷ്ടമുണ്ടാക്കി യിരിക്കുന്നത്. കേരളത്തിന്റെ പൊതുപ്രവർത്തനമണ്ഡലത്തിനാകെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. മുസ്‌ലിം ലീഗുമായി എക്കാലവും നല്ല ബന്ധം പുലർത്തിയിരുന്ന സി.എഫ്. തോമസ് പാണക്കാട് കുടുംബത്തിന് ഏറെ പ്രിയപ്പട്ടവനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു.

NO COMMENTS