തനിക്കുണ്ടായ ഹൃദയാഘാതം വകവെക്കാതെ ചാലക്കുടി സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മണ്ഡലത്തില്‍ സജീവ പ്രചാരണ രംഗത്തേയ്ക്ക്.

159

ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ ചാലക്കുടി സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്‍ മണ്ഡലത്തില്‍ സജീവ പ്രചാരണ രംഗത്തേയ്ക്ക്. ചികിത്സയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഞായറാഴ്ച പുത്തന്‍കുരിശില്‍ നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്താണ് പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങുന്നത്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
എ. കെ ആന്റണിയും സ്ഥാനാര്‍ത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാന്‍ കൂടെയുണ്ടാകും.

ബെന്നി ബെഹനാന്റെ അഭാവത്തില്‍ യുവ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും അദ്ദേഹത്തിനു വേണ്ടി പ്രചാരണ കളത്തിലിറങ്ങിയിരുന്നു. ‘ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ടെന്ന’ ടാഗ്‌ലൈനോടെയായിരുന്നു എംഎല്‍എമാരും അണികളും പ്രചാരണവേദികള്‍ സജീവമാക്കി.

ഈ മാസം അഞ്ചാം തീയതിയാണ് നെഞ്ചു വേദനയെ തുടര്‍ന്ന് ബെഹനാനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോ ്പ്ലാസ്റ്റിക്ക് വിധേയനായ സ്ഥാനാര്‍ത്ഥിക്ക് ഡോക്ടര്‍മാര്‍ പത്തു ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കാക്കനാട്ടെ ആശുപത്രിയില്‍ നിന്ന് ബെന്നി ബെഹനാന്‍ തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

NO COMMENTS