അതിക്രൂരമായ കൊലപാതകം ; വീട്ടമ്മയുടെ കഴുത്ത് വെട്ടേറ്റ് മുറിഞ്ഞ നിലയിൽ

26

കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത് . കഴുത്ത് മൂർച്ച യുള്ള ആയുധംകൊണ്ട് വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ്. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നാല് വളയുമടക്കം ആറു പവൻ്റെ ആഭരണം നഷ്ട‌പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്‌ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം . മോഷണത്തിനിടെ നടന്ന കൊലപാതകമാണെ ന്നാണ് പ്രാഥമിക നിഗമനം. വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്.

ചുറ്റും രക്തം തളംകെട്ടി കിടന്നിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞൾപൊടി വിതറിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ഇരുമ്പുപോലു ള്ള കനമുള്ള വസ്‌തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY