കണ്ണൂരില്‍ ഒരു കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

244

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഇരിട്ടി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഒരു കോടി രൂപ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കെ.സി സോണി (40), മുഹമ്മദ് അന്‍ഷാദ് (40) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ എസ്‌ഐയുടെ നേതൃത്വത്തില്‍ കുന്നോത്ത് വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന ഇവരില്‍ നിന്നുംകുഴല്‍പ്പണം പിടികൂടിയത്. രണ്ട് ബസ്സുകളിലായിട്ടായിരുന്നു ഇവര്‍ എത്തിയത്. പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇരിട്ടി സ്റ്റേഷനിലെത്തിച്ച ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്.

NO COMMENTS