സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ മുഹമ്മദ് മുസല്യാര്‍ അന്തരിച്ചു

211

പാലക്കാട്: സമസ്ത കേരള ജം ഇയ്യത്തല്‍ ഉലമ പ്രസിഡന്റ് കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് മുസ്ലിയാര്‍ സമസ്ത അധ്യക്ഷനായത്. രണ്ട് പേരും പാലക്കാട് ജില്ലക്കാരാണ്. പാലക്കാട് തച്ചമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഡിസംബര്‍ 15 ന് പുലര്‍ച്ചെ 12.45 ആയിരുന്നു മരണം. ചൊവ്വാഴ്ച ആയിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 ജൂണ്‍ ഒന്നിനായിരുന്നു അദ്ദേഹം സമസ്ത പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടത്ത് കുമരംപുത്തൂരിലാണ് സ്വദേശം.

1995 മുതല്‍ സമസ്തയടെ കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷത്തിലേറെ ജാമിയ നൂരിയയില്‍ മുദരിസ് ആയിരുന്നു. സമസ്തയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിരുന്നു. മണ്ണാര്‍ക്കാട് ദാറുന്നജാത്തിലാണ് മയ്യത്ത നമസ്കാരം. ഡിസംബര്‍ 15 ന് രാവിലെ എട്ട് മണിക്ക് മയ്യത്ത് നമസ്കാരം തുടങ്ങും. ഖബറടക്കം വൈകന്നേരം മൂന്ന് മണിക്ക് കമരംപത്തൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ്. ആമ്ബാടത്ത് കുഞ്ഞിപ്പു മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.

NO COMMENTS

LEAVE A REPLY