നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം

205

മലപ്പുറം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച്‌ കോടതി. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ മലപ്പുറം സ്വദേശി ശാരദയ്ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെ കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

നിലമ്ബൂര്‍ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് അംഗമാണ് കൊലപാതകവുമായ് ബന്ധപ്പെട്ട് പൊലീസില്‍ വിവരം നല്‍കിയത്.

NO COMMENTS