അൽ ഐൻ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

117

അൽ ഐൽ കാസർഗോഡ് ജില്ലാ കെ എം സി സി ജനറൽ ബോഡി യോഗത്തിൽ വെച്ച് നിലവിലെ ജില്ലാ കമ്മറ്റിയുടെ പ്രവർ ത്തന മികവിന്റെ അടിസ്ഥാനത്തിലും 2022-25 മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ചേർന്ന പ്രധാന ഭാരവാഹികളെ നില നിർത്തിക്കൊണ്ടുമാണ് കമ്മറ്റി പുനഃസംഘടിപ്പിച്ചത്.

പ്രസിഡൻറ് ഖാലിദ് ബിലാൽ പാഷ, ജനറൽ സിക്രട്ടറി നാസർ വലിയപറമ്പ ,ട്രഷറർ അഷ്റഫ് എ സി,വൈസ് പ്രസിഡൻ്റ് മാരായി മുഹമ്മദലി സിയാറത്തുംങ്കര,മുനീർ എൻ പി , അഹമ്മദ് മൊയിദ്ദീൻ,എൻ എൻ മുഹമ്മദ്, മുനീർ ടി(മജസ്റ്റിക്ക്),ജോ: സിക്രട്ടറിമാരായി അയ്യൂബ് പൂമാടം,സകരിയ അടുക്ക,ഷാഫി ടി കെ, സലീം പുഴക്കര, മുനീർ കെ കെ, മെമ്പർമാരായി അഷ്റഫ് പള്ളികണ്ടം, മുത്തലിബ് കാടംങ്കോട്, ഇഖ്ബാൽ പരപ്പ, സക്കരിയ തളങ്കര എന്നിവരെ തിരഞ്ഞെടുത്തു

യോഗം സ്റ്റേറ്റ് കെഎംസിസി പ്രസിഡൻറ് ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ടി ഇ അബ്ദുള്ള സാഹിബിന്റെ ദീർഘ വീക്ഷണവും അർപ്പണ മനോഭാവവും കെഎംസിസി പ്രവർത്തകർക്ക് ഒരു പാഠമാണെന്നു ടി ഇ അബ്ദുള്ള സാഹിബ് അനുസ്മരണം പ്രഭാഷണം നടത്തി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം ഓർമിപ്പിച്ചു.

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ഖാലിദ് പാഷ അധ്യക്ഷത വഹിച്ചു സ്വഗതം ജില്ലാ ജനൽ സിക്രട്ടറി നാസർ വലിയപറമ്പും വാർഷിക റിപ്പോർട്ട് ജില്ലാ ജനൽ സിക്രട്ടറി യും വരവ് ചിലവ് കണക്ക് ജില്ല ട്രഷറർ എ സി അഷറഫും അവതരിപ്പിച്ചു സ്റ്റേറ്റ് നേതാക്കളായ ഹാഷിം തങ്ങൾ, ഇഖ്ബാൽ പരപ്പ, മുത്തലിബ് കാടംങ്കോട് അയ്യൂബ് പൂമാടം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. തിരഞ്ഞെടുപ്പ് സ്റ്റേറ്റ് സിക്രട്ടറി ബിരാൻ കുട്ടി കരേക്കാട് ,നിരീക്ഷകൻ സാഹിർ ഒ കെ യും നിയന്ത്രിച്ചു. മുഹമ്മദലി സിയാറത്തുങ്കര നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY