മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം ; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി

277

തിരുവനന്തപുരം : തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. സഹോദരിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് സ്ഥിരീകരിച്ചത്. കോടതി വഴി പരിശോധനാഫലം ഇന്നുതന്നെ കൈമാറും. ലാത്‌വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച്‌ 14നാണ് കാണാതായത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS