നടന്‍ രാജ്‌ മോഹന്‍ അന്തരിച്ചു

30

നടന്‍ രാജ്‌ മോഹന്‍ (88) അന്തരിച്ചു. അനാഥാല യത്തിലായിരുന്ന രാജ് മോഹന്‍ ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താ ത്തതിനാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാലു വര്‍ഷത്തോളം പുലയനാര്‍ കോട്ടയിലെ അനാഥാലയത്തിലായിരുന്നു അദ്ദേഹം താമസിച്ചി രുന്നത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാലാം തീയതി മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടി ല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’ സിനിമയായപ്പോള്‍, അതില്‍ നായക കഥാപാത്രമായ മാധവനെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണന്‍നായരാണ് ‘ ഇന്ദുലേഖേ’ ഒരുക്കിയത്. മരുമകനായ രാജ്‌മോഹനെ നായകനാക്കി നിര്‍മ്മിച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. വിവാഹ ബന്ധം ഉപേക്ഷിച്ച രാജ്‌മോഹന്‍ പിന്നീട് സിനിമാ അഭിനയം നിര്‍ത്തി.

സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനായ അദ്ദേഹം അനവധി അംഗീകാരങ്ങളും ഏറ്റുവാങ്ങി യിട്ടുണ്ട്.

NO COMMENTS