വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ അപകടം ; കുട്ടികളടക്കം 15 പേര്‍ക്ക് പരിക്ക് ; രണ്ട് പേരുടെ നില ഗുരുതരം

121

തിരുവനന്തപുരം ; വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ അപകടം. കുട്ടികളടക്കം 15 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശക്തമായ തിരമാലയില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലുണ്ടായിരുന്ന ചിലര്‍ കടലി ലേയ്ക്ക് പതിക്കുകയാ യിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരമാലയായിരുന്ന തിനാല്‍ പെട്ടെന്ന് നീന്തി ക്കയറാനായില്ല. പിന്നാലെ സുരക്ഷാജീവനക്കാര്‍ എത്തിയാണ് കടലില്‍ വീണവരെ രക്ഷിച്ച് കരയ്ക്ക് കയറ്റിയത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഉയര്‍ന്ന തിരമാലയില്‍ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകട ത്തിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. സംഭവത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

NO COMMENTS

LEAVE A REPLY