ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഇന്നിങ്സിനും ഇന്ത്യയ്‌ക്ക്‌ ജയം

92

ധരംശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ ഇന്നിങ്‌സിനും 64 റൺസിനും ജയം.
ജയത്തോടെ 4-1 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 259 റൺസിന്റെ ലീഡ് വഴങ്ങിയ ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 195 റൺസിന് പുറത്താവുകയായിരുന്നു. 128 പന്തുകൾ നേരിട്ട്‌ 84 റൺസെടുത്ത ജോ റൂട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്.

100ാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റും രണ്ടാം ഇന്നിങ്‌സിലെ അഞ്ചും അടക്കം ആകെ 9 വിക്കറ്റുകളാണ് ആർ അശ്വിൻ സ്വന്തമാക്കിയത്. അശ്വിന് പുറമെ ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

NO COMMENTS

LEAVE A REPLY