വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് യുവാക്കള്‍ മരിച്ചു

259

വടകര : വടകരയില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച്‌ നാല് യുവാക്കള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസി​​ന്റെ മകന്‍ സഹീര്‍ (18), റൂഫിയ മന്‍സിലില്‍ പി. നൗഷാദി​ന്റെ മകന്‍ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാല്‍ രാത്രി 10.30ഒാടെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലാണ്​ ​മരിച്ചത്​. കോഴിക്കോട്ടുനിന്ന്​ വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ്​ അപകടത്തില്‍പെട്ടത്​. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS