കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

249

കോട്ടയം : കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്റ്റാര്‍ വിഷന്‍ ചാനലിലും കൗമുദി ടിവിയിലും വാര്‍ത്താ അവതാരകയായിരുന്നു സൂര്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും.

NO COMMENTS