വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

245

ഹൈദരാബാദ്: പ്രശസ്ത ക്രോസ് കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദ് നഗരത്തിലെ റിങ് റോഡിലാണ് അപകടമുണ്ടായത്. നര്‍സിങ്കിയില്‍ നിന്നും തോലിചൗകിയിലെ വീട്ടിലേക്ക് ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS