നിലമ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി മൂന്ന് പേര്‍ മരിച്ചു

254

നിലമ്പൂര്‍ : നിലമ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി മൂന്ന് പേര്‍ മരിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മണിമൂളി സികെഎച്ച്‌എസ് എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സ്കൂലിലേക്ക് ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

NO COMMENTS