ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടില്‍ നിന്ന് വീണുമരിച്ചു

193

പഴയങ്ങാടി (കണ്ണൂര്‍): ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര നടത്തുന്നതിനിടെ വേന്പനാട്ടുകായലില്‍ വീണ് വാടിക്കല്‍ സ്വദേശിയായ മൈലാഞ്ചിക്കല്‍ ജുനൈദ് അഹമ്മദ് (23) മരിച്ചു. പഴയങ്ങാടി സ്വദേശി കെ.വി. നൂറുദ്ദിന്‍- മാടായി വാടിക്കലിലെ മൈലാഞ്ചിക്കല്‍ സൗദ ദന്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ജംഷാദ്, ഇര്‍ഷാദ്, ആയിഷ.കണ്ണൂര്‍സ്വദേശികളായ 13 അംഗസംഘത്തിനൊപ്പം ആലപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കെത്തിയതായിരുന്നു ജുനൈദ്. ഹൗസ്ബോട്ടില്‍ നിന്ന് കാല്‍വഴുതി വീണതാണെന്നാണ് പോലീസിന്‍റെ നിഗമനം.ആലപ്പുഴ നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച്‌ മാട്ടൂല്‍നോര്‍ത്ത് മുസക്കാന്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.

NO COMMENTS

LEAVE A REPLY