ചാലക്കുടി: മേല്‍പ്പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന പിക്കപ്പ് വാനിനു പുറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഇടുക്കി പാത്തിക്കുടി പതാംപറന്പില്‍ ജോണിന്‍റെ മകന്‍ അരുണ്‍ (25) ആണ് മരിച്ചത്. പിക്കപ്പ് വാന്‍ ഡ്രൈവറായിരുന്നു അദ്ദേഹം. ഇടിയുടെ ആഘാതത്തില്‍ രണ്ട് മേല്‍പ്പാലങ്ങളുടെ ഇടയിലുള്ള വിടവിലൂടെ നാല്പതടിയോളം താഴ്ചയിലേക്ക് അരുണ്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരുണിന് ഒപ്പമുണ്ടായിരുന്ന ചേലക്കര മുല്ലക്കല്‍ വീട്ടില്‍ പ്രകാശനെ ഗുരുതര പരുക്കുകളോടെ സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെ സൗത്ത് ജങ്ഷനില്‍ മേല്‍പ്പാലത്തിനു മുകളില്‍ വച്ചായിരുന്നു അപകടം.തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ തകരാറായതിനെ തുടര്‍ന്നു മേല്‍പ്പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ലോറി നിയന്ത്രണം വിട്ട് പിക്കപ്പ് വാനിനു പുറകില്‍ ഇടിക്കുകയായിരുന്നു. വാത്തിക്കുടി പതാപറന്പില്‍ (ഇഞ്ചിക്കപ്പറന്പില്‍) ബേബി- ലീല ദന്പതികളുടെ മകനാണ് അരുണ്‍. ഏകസഹോദരി: ബിസ്മി.