അബൂദാബി മംഗൽപാടി പഞ്ചയാത്ത് കെഎംസിസി പുതിയ കമ്മിറ്റി നിലവിൽ വന്നു

226

അബൂദാബി: അബൂദബി മംഗൽപാടി പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ചേർന്നു.

മണ്ഡല ജോയിൻ സെക്റട്ടറി കലന്ദർശ അധ്യക്ഷത വഹിച്ചു ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുടെ ഉൽഘാടനം ചെയ്തു.അഷ്‌റഫ് ബസറ പ്രാർത്ഥന നടത്തി മംഗൽപാടി പഞ്ചായത്ത് വർക്കിങ് സെക്രട്ടറി സവാദ് ബന്ദിയോട് സ്വാഗതവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

മണ്ഡലം പ്രസിഡൻറ് ഉമ്പു ഹാജി, മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗുളി, ഖാലിദ് ബംബ്രാണ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. റിട്ടേണിംഗ് ഓഫീസറായ മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ , നിരീക്ഷകനായ മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് ഉറുമിയുടെയും നേതൃത്വത്തിൽ പുതിയ പാനൽ അവതരിപ്പിക്കുകയും ഏകകണ്ഠമായി സ്വീകരിക്കുകയും ചെയ്തു.

ഭാരവാഹികൾ:

പ്രസിഡൻറ് അഷ്‌റഫ് ബസറ , ജനറൽ സെക്രട്ടറി ലത്തീഫ് ചിന്നമുഗർ , ട്രഷറർ മുഹമ്മദ് അഷ്‌റഫ്.എ.ഏം ബന്ദിയോട് ,സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുള്ള മദിലോടി വൈസ് പ്രസിഡണ്ട്മാരായി ഹമീദ് കക്കടം,ജബ്ബാർ കുക്കാർ. വർക്കിങ് സെക്ട്ട്രറി കാദർ ബേരികെ സെക്രട്ടറിമാരായി അമീൻ പെരിങ്ങടി, മുബാറക്ക് സോങ്കാൽ എന്നിവരെ തെരഞ്ഞെടുത്തു ഉപദേശക സമിതി അംഗങ്ങൾ മൈമുദ് പൊടിയൻ,കലന്ദർഷാ,ജലാലുദ്ദിൻ ബേക്കൂർ,ആസിഫ്.ബി.എം,നിസാമു ചെറുഗോളി ,സവാദ് ബന്ദിയോട് എന്നിവരെ തെരഞ്ഞെടുത്തു അഷ്‌റഫ്.എ.ഏം നന്ദിയും പറഞ്ഞു .

NO COMMENTS