അബുദാബി കെ എം സി സി കുമ്പള പഞ്ചായത്ത് പ്രവർത്തക സമിതിയും ‌”റവാഹു റഹ്മ ” ധന സഹായം കൈമാറ്റവും സംഘടിപ്പിച്ചു

225

അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ മാസംതോറും നൽകുന്ന ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്മയുടെ ജനുവരി മാസത്തെ ധന സഹായം കൈമാറലും കുമ്പള പഞ്ചായത്ത് പ്രവർത്തക സമിതിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജഹാൻ മൊഗ്രാലിന്റെ വസതിയിൽ വെച്ച് ചേർന്നു .

കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അറബി ബശീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ ഉത്‌ഘാടനം നിർവഹിച്ചു . റവാഹു റഹ്‍മ പോലോത്ത മികച്ച രീതിയിൽ ജീവ കാരുണ്യ പ്രവർത്തനം നടത്തി വരുന്ന കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്നു ഉദഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

കുമ്പള പഞ്ചായത്തിൽ പെട്ട നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് റവാഹു റഹ്‍മ. ഓരോ മാസവും പഞ്ചായത്തിൽ പെട്ട ഒരു വാർഡിലെ ഒരു രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ധന സഹായം കൈമാറും. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്ന അപേക്ഷയിൽ മാത്രമായിരിക്കും ധന സഹായം അനുവദിക്കുക. ജനുവരി മാസത്തെ ധന സഹായം കുമ്പള പഞ്ചായത്തിലെ 19 ആം വാർഡ് മൊഗ്രാൽ കൊപ്പളം സ്വദേശിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന കൈമാറുന്നതായിരിക്കും .

ചടങ്ങിൽ കെ എം സി സി അബുദാബി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സുനൈഫ് പേരാൽ ,കുമ്പള പഞ്ചായത്ത് ഭാരവാഹികളായ ശാഹുൽ ഹമീദ് കുമ്പള ,അഷറഫ് (അച്ചു) കുമ്പള ,ഷാജഹാൻ മൊഗ്രാൽ ,അബി ആരിക്കാടി ,കരീം ഉളുവാർ ,അബ്ദുൽ റഹ്മാൻ വളപ്പ് , ഖാലിദ് സി എച് ബംബ്രാണ , അബ്ദുൽ റഹ്മാൻസി .എച് ബംബ്രാണ , ആദം ആരിക്കാടി, അബുബക്കർ സിദ്ദിഖ് പേരാൽ ,അബ്ദുൽ റഹ്മാൻ കുമ്പോൽ , അമീൻ കുമ്പള തുടങ്ങിയവർ സംബഡിച്ചു.

ജനറൽ സെക്രട്ടറി മുനീർ ബത്തേരി സ്വാഗതവും ട്രഷറർ ഇബ്രാഹിം ആരിക്കാടി നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY