സോളാര്‍ കേസിലെ ശിക്ഷയ്ക്കെതിരെ സരിത എസ്. നായര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി

246

പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ ശിക്ഷയ്ക്കെതിരായി പ്രതി സരിത എസ്. നായര്‍ നല്‍കിയ അപ്പീല്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷയ്ക്കെതിരായി നല്‍കിയ അപ്പീലാണ് തള്ളിയത്. കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേട്ട് കോടതി മൂന്നു വര്‍ഷവും മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.19 കോടി തട്ടിയെടുത്തെന്നാണ് കേസ്.

NO COMMENTS