നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് – ആ​സാ​മി​ല്‍ സു​ര​ക്ഷ ശക്തം

34

അ​വ​സാ​ന​ഘ​ട്ട നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ആ​സാ​മി​ല്‍ സു​ര​ക്ഷശ​ക്ത​മാ​ക്കി​യ​ത്. സുരക്ഷയ്ക്കായി ആ​സാ​മി​ല്‍ 320 ക​മ്പ​നി​ സി​ആ​ര്‍​പി​എ​ഫിനെ വി​ന്യ​സി​ച്ചു. സി​ആ​ര്‍​പി​എ​ഫി​നു പു​റ​മേ സം​സ്ഥാ​ന സാ​യു​ധ പോ​ലീ​സും സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ട്.ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​നാ​യി ഒ​രു കോ​ണ്‍​സ്റ്റ​ബി​ളി​നെ​യും ഒ​രു ഹോം​ഹാ​ര്‍​ഡി​നെ​യും വീ​തം എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.മാ​ര്‍​ച്ച്‌ 27ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 300 കന്പനി സി​എ​പി​എ​ഫി​നെ​യാ​ണ് വി​ന്യ​സി​ച്ച​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് ന​ട​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 310 കന്പനി സി​എ​പി​എ​ഫി​നെ​യാ​ണ് സു​ര​ക്ഷ​ക്കാ​യി വി​ന്യ​സി​ച്ച​ത്.

NO COMMENTS