റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു വ്യാപാരി മരിച്ചു ; വെഞ്ഞാറമൂട്ടില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

206

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു വ്യാപാരി മരിച്ചു. വെഞ്ഞാറമൂട് ഭരത് സ്റ്റോഴ്സ് ഉടമ മാരിയം മൈത്രി നഗര്‍ ശ്രീ ഭവനില്‍ സുരേഷ് പി നായരാ(48)ണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കിളിമാനൂരില്‍ പോയി കാറില്‍ മടങ്ങി വരവേയാണ് അപകടമുണ്ടായത്.
പൊലീസ് സ്റ്റേഷനില്‍ കയറുന്നതിനായി കാര്‍ പാര്‍ക്ക് ചെയ്തു റോഡ് മുറിച്ചു കടക്കവേ അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഉടന്‍ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. ശുഭകുമാരിയാണു സുരേഷിന്റെ ഭാര്യ. മക്കള്‍ ഭരത് പി സുരേഷ്, റിയ പി സുരേഷ്. സുരേഷിനോടുള്ള ആദരസൂചകമായി വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY