സമ്പൂർണ്ണ അടച്ചിടൽ തടയാനുള്ള പോലീസിന്റെ ഉദ്യമത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ.

425

തിരുവനന്തപുരം : സമ്പൂർണ്ണ അടച്ചിടൽ തടയാനുള്ള പോലീസിന്റെ ഉദ്യമത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന ആശയം പകർന്നാണ് ക്രിക്കറ്റ് താരം പോലീസിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷിതരായി വീട്ടിലിരിക്കാൻ ആവശ്യപ്പെടുമ്പോൾ അത് ലംഘിച്ചു കൊണ്ട് ക്രിക്കറ്റ് കളിക്കുന്നവർക്കിടയിലേക്ക് സഞ്ജു എത്തുന്നത്.

സോഷ്യൽ മീഡിയാ സെല്ലിന്റെ തലവനും സൈബൽ ഡോം നോഡൽ ഓഫീസറുമായ എ ഡി ജി പി മനോജ് എബ്രഹാ മിന്റെ ആശയത്തിൽ പിറന്നതാണ് വീഡിയോ. ട്രോളുകളുടെയും തമാശ രൂപേണയുള്ള ഡയലോഗു കളുടെയും പശ്ചാത്തലത്തിൽ പോലീസ് ജനങ്ങൾക്ക് എല്ലാ കാര്യത്തിലും ബോധവത്കരണങ്ങൾ നൽകുന്നുണ്ട്. കൊവിഡിനെ തിരെയുള്ള ഡ്രോൺ പറത്തിലിലും, പോലീസിന്റെ നൃത്തത്തിനും, പാട്ടിനുമൊക്കെ വലിയ പിന്തുണയാണ് സേനയ്ക്ക് ലഭിക്കുന്നത്. കാക്കിക്കുള്ളിലെ കലാകാരന്മാർ തന്നെയാണ് ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിക്കു ന്നത്.

ബോധവത്ക്കരണ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് പോലീസുകാരായ ശിവകുമാർ, ആദർശ്, വിഷ്ണുദാസ്, ബിനോജ്, സുനിൽ എന്നിവരാണ്. അരുൺ ബി ടി സംവിധാനം ചെയ്ത ദൃശ്യത്തിന്റെ സാങ്കേതിക നിർവഹണം ചിട്ടപ്പെടുത്തിയി രിക്കുന്നത് വി എസ് ബിമലാണ്.ആർ എസ് രഞ്ജിത്ത് കുമാറിന്റെതാണ് ക്യാമറ.അജു വർഗീസടക്കമുള്ള സിനിമ താരങ്ങൾ സമൂഹമാധ്യ ത്തിൽ ഇതിനോടകം തന്നെ ഷെയർ ചെയതിട്ടുണ്ട്.വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

https://www.facebook.com/keralapolice/videos/536061623998830/

NO COMMENTS