മൂന്നാറിലെ കൈയേറ്റ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും : ഇ. ചന്ദ്രശേഖരന്‍

203

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ റിസോര്‍ട്ടുകള്‍ പൊളിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. വന്‍കിട റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമിയെകുറിച്ച്‌ അന്വേഷണം നടക്കുകയാണ്. വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക ഒരു മാസത്തിനകം തയാറാക്കും. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനുശേഷം നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY