എറണാകുളം അറിയിപ്പുകള്‍

93

വീഡിയോ എഡിറ്റിങ് കോഴ്‌സ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററു കളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ യുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാ ര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.

ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട’്, ആര്‍ട്ട’് സ്റ്റുഡിയോ, ഔട്ട’്‌ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.

അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068 (കൊച്ചി), 0471 2726275 (തിരുവനന്തപുരം)

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംസംബര്‍ 31 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786680.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐസിഡിഎസ് പ്രോജക്ടിന്റെ കീഴില്‍ വിവിധ ഡിവിഷനുകളില്‍ ഇടപ്പളളി മുതല്‍ ഇടക്കൊച്ചി വരെയുളള പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന 130 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് എത്തിച്ചു നല്‍കുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍ അംഗീകൃത വിതരണക്കാര്‍, സ്ഥാപനങ്ങള്‍ മുതലായവരില്‍ നിന്നും മുദ്രവച്ചതും മത്സരാധിഷ്ഠിതവുമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി രണ്ട് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് സ്‌പെസിഫിക്കേഷനോടു കൂടിയ മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മുദ്രവച്ചതും മത്സരാധിഷ്ഠിതവുമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ക്വട്ടേഷന്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വൈറ്റില മേഖല ഓഫീസ് പരിധിയില്‍ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ജി.എസ്.റ്റി രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവുളള മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 30-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം

NO COMMENTS