ഐ.എസ്.എൽ – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ.

169

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ താരങ്ങളും ഗോള്‍കീപ്പറും എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കും മുമ്പേ മൺവീറിൻറെ ഹെഡ്ഡര്‍ വല തുളച്ചു. ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിലെത്തിച്ചു എഫ്.സി ഗോവ. ഗോവ 2-2 നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇഞ്ചുറി ടൈമില്‍ മധ്യനിരതാരം സെമിന്‍ലെന്‍ ഡംഗല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ പത്ത് പേരായി ചുരുങ്ങി. പക്ഷേ അവസാന മിനിറ്റും പ്രതീക്ഷ കൈവിടാതിരുന്ന ഗോവയ്ക്കായി മന്‍വീര്‍ സിങ്ങ് സമനില ഗോള്‍ കണ്ടെത്തി.

കളി തുടങ്ങി 31-ാം മിനിറ്റില്‍ പുതുമുഖ താരം ഹ്യൂഗോ ബൗമൗസിന്റെ ഗോളിലൂടെ ഗോവയാണ് ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവന്നു. 54-ാം മിനിറ്റില്‍ രാകേഷ് പ്രധാന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.

NO COMMENTS