സിനിമകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ മാക്ട ഖേദം പ്രകടിപ്പിചു

443

കോട്ടയം • മലയാള സിനിമയില്‍ സ്ത്രീകളെ അവഹേളിക്കുന്ന അശ്ലീല പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നു സിനിമാ സംഘടനയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) . ചില സിനിമകളില്‍ ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാക്ട വനിതാ കമ്മിഷന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. മാക്ടയ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഷാജൂണ്‍ കാര്യാലാണ് കത്തയച്ചത്.
മമ്മൂട്ടി നായകനായ കസബ സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നുകാട്ടി സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സിനിമാ സംഘടനകള്‍ക്കും വനിതാ കമ്മിഷന്‍ കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് മാക്ട കത്തു നല്‍കിയത്.

വ്യക്തികളുടെ സ്വതന്ത്ര ചിന്തയില്‍ ഉരുത്തിരിയുന്നതാണ് സിനിമയെന്നു കത്തില്‍ പറയുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലവും അതിന് അവകാശപ്പെടാവുന്നതാണ്. സിനിമാ നിര്‍മാണത്തിന്റെ ഘട്ടത്തില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം ഒരു സംഘടയ്ക്കുമില്ല. എങ്കിലും, കമ്മിഷന്റെ ആശങ്ക പരിഗണിച്ച്‌ അംഗങ്ങള്‍ക്കു ബോധവല്‍ക്കരണം നടത്തുമെന്നും സ്ത്രീസമൂഹത്തിന് ഉണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും മാക്ട കത്തില്‍ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY