പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു

218

ന്യുഡല്‍ഹി: പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. കുട്ടികളുള്‍പ്പടെ നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുക്കയും പുക ശ്വസിച്ച്‌ നിരവധി പേര്‍ കുഴഞ്ഞുവീഴുകയും ചെയ്തു. എയര്‍കണ്ടീഷനില്‍ ഉണ്ടായ ഷോര്‍ട്ട്സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണു പ്രഥമിക നിഗമനം. മുന്ന് മണിക്കൂറോളം തീ പടര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രി കെട്ടിടം ഭാഗികമായി നശിച്ചു.