ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള ജി എസ് ടി ഒരു ശതമാനമാക്കി കുറച്ചു.

142

ദില്ലി:ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ജി എസ് ടി ഒരു ശതമാനമാക്കി കുറച്ചു.നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 45 ലക്ഷം രൂപയില്‍ താഴെ നിര്‍മാണ ചെലവ് ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകള്‍ എന്ന ഗണത്തില്‍ പെടുന്നത്.

നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് ചെലവു കുറഞ്ഞ ഗണത്തില്‍പെട്ട വീടുകള്‍ക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.റിയല്‍ എസ്‌റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും. നികുതി ഇളവുകള്‍ സംബന്ധിച്ച്‌ മന്ത്രിതല സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

NO COMMENTS