വിമാനം റാഞ്ചാന്‍ ശ്രമം

145

ദില്ലി: ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നു. റാഞ്ചല്‍ ശ്രമത്തിനിടെ ഒരു വിമാനക്കമ്ബനി ജീവനക്കാരന് വെടിയേറ്റു.

വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പൊലീസും ദ്രുതകര്‍മ്മ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

NO COMMENTS