ശ്രീനഗർ : ജമ്മു-കശ്മീരില്‍ സുരക്ഷാ സേന ഭീകരനെ വധിച്ചു. ജമ്മു-കശ്മീരിലെ ഹദ്വാരയിൽ ഞായറാഴ്ച വൈകുന്നേരമാണ് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബൈപ്പാസിനു സമീപത്തുള്ള ചെക്ക്പോസ്റ്റിനു നേര്‍ക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും പിടിച്ചെട്ടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.