തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി.
യുവതി നേരിട്ട് പരാതി നല്കാത്തതിനാല് തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നിയമോപദേശം തേടിയത്.