ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

147

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് മുനിവാര്‍ഡ് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഖാനാബല്‍ മേഖലയിലെ മുനിവാര്‍ഡിയിലെ ജനങ്ങളെ ഒഴിപ്പിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.

NO COMMENTS