ഭീകരര്‍ നുഴഞ്ഞുകയറി ; ഡല്‍ഹിയിലും ജമ്മു കശ്മീരിലും ജാഗ്രതാ നിര്‍ദേശം

224

ന്യൂഡല്‍ഹി: രാജ്യത്തേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതായ വിവരത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ജമ്മു കശ്മീരിലും സുരക്ഷ ശക്തമാക്കി. 12 ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞ് കയറിയതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് സൂചന. റംസാനോട് അനുബന്ധിച്ച്‌ ഭീകരര്‍ സ്‌ഫോടനം നടത്താനും പദ്ധതിയുണ്ടെന്നും പ്രധാനനഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പൊലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി.

NO COMMENTS