തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസന്‍സ് കാലാവധി മൂന്നു മാസത്തേക്കു നീട്ടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ മദ്യനയത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം അടുത്ത മൂന്നു മാസത്തേക്കോ അല്ലെങ്കില്‍ ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ കള്ളുഷാപ്പുകളുടെ ലൈസന്‍സ് നീട്ടി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
2017-ല്‍ ലൈസന്‍സിന് ഈടാക്കിയ തുകയ്ക്ക് ആനുപാതികമായി മൂന്നു മാസത്തേക്കുള്ള തുകയാവും ലൈസന്‍സ് ഫീസായി ഈടാക്കുക. ഏപ്രില്‍ ഒന്നിനാണു കള്ളുഷാപ്പുകളുടെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നത്.