മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

169

കൊച്ചി : പുതുവൈപ്പിന്‍ എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ് (70) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വേലായുധനൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.
മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇവരുടെ വള്ളം വലിയ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

NO COMMENTS