38 എന്‍ജിനിയറിംഗ് കോളേജുകള്‍ അടച്ചു

185

മുംബൈ: വിദ്യാര്‍ത്ഥികില്ലാത്തതിനെ തുടര്‍ന്ന് 38 എന്‍ജിനിയറിംഗ് കോളേജുകള്‍ അടച്ചു. മഹാരാഷ്ട്രയിലെ 38 കോളേജുകളാണ് ഈ അധ്യയനവര്‍ഷം എന്‍ജിനീയറിങ് കോഴ്സുകള്‍ ഉപേക്ഷിച്ചത്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ അഭയ് വാഗ് അറിയിച്ചതാണ് ഇക്കാര്യം.കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 365 കോളേജുകളിലായി 1.65 ലക്ഷം എന്‍ജിനീയറിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിനുപുറമേ 450 പോളി ടെക്നിക്കുകളില്‍ 70,000 സീറ്റ് വേറെയുമുണ്ടായിരുന്നു. ഈവര്‍ഷം സീറ്റുകളുടെ എണ്ണം 1.27 ലക്ഷമായി കുറഞ്ഞു. എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം 327 ആയി ചുരുങ്ങി. നിശ്ചിതപരിധിയിലും തീരെക്കുറവ് അപേക്ഷകരുള്ള കോളേജുകളോട് കോഴ്സ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അഭയ് വാഗ് പറഞ്ഞു

NO COMMENTS