ഫേസ്​ബുക്കുമായി ഇടഞ്ഞ്​ വാട്​സ്​ആപ്പ്​ തലവന്‍ രാജിവെച്ചു

294

വാഷിങ്ടണ്‍ : വാട്‌സ്‌ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കോം രാജിവെച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മാത്യ കമ്ബനിയായ ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജാന്‍ സമീപ കാലത്ത് ഫേസ്ബുക്ക് നേത്യത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാട്‌സ്‌ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിന്റെ ഭൂരിഭാഗവും ഫേസ്ബുക്കിന്റെ കൈയിലായിരുന്നു.ഫേസ്ബുക്കിന്റെ ബോര്‍ഡ് അംഗമാണ് ജാന്‍

NO COMMENTS