പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും

222

മനില: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.45 മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെത്തും. നാളെ ആസിയാന്‍ അമ്ബതാം വാര്‍ഷികയോഗത്തില്‍ പങ്കുചേരുന്ന മോദി ഇന്ത്യാ ആസിയാന്‍ ഉച്ചകോടിയിലും കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും. ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ന് മനിലയില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി കണ്ടേക്കും. ജൂണില്‍ വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

NO COMMENTS