അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

365

കലിഫോര്‍ണിയ: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കരയ്ക്കെത്തിച്ചു. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ ആയിരുന്നു അപകടമെന്നാണ് നിഗമനം. സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹത്തിനായുള്ള തിരച്ചിലിലായിരുന്നു. ഇതോടെ കുടുംബത്തിലെ മുഴുവന്‍ പേരുടേയും മൃതദേഹങ്ങളും കണ്ടെത്തിയതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്.

NO COMMENTS