വാട്ട്സ് ആപ്പില്‍ വാക്കേറ്റം: സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

242

മുംബൈ : വാട്ട്സ് ആപ്പില്‍ രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. പ്രൊഡക്ഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായ മനീഷ് ഷാ (26) ആണ് കൊല നടത്തിയത്. ശ്രേയസ് നവല്‍ക്കറാണ് (21) കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് 3.20ന് നാസ് സിനിമ കോമ്ബൗണ്ടില്‍ വെച്ചായിരുന്നു ആക്രമണം. ബോണ്ട് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു മനീഷും ശ്രേയസും. 14 പേരാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്.തമാശ പറഞ്ഞായിരുന്നു തുടക്കം. പിന്നീടിത് കാര്യമാവുകയായിരുന്നു.

NO COMMENTS

LEAVE A REPLY