ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം – കാസര്‍കോട് ജില്ലയില്‍ 100 ശതമാനം വിജയം.

81

കാസര്‍കോട് : മാര്‍ച്ച് -മെയ് മാസങ്ങളിലായി നടത്തിയ പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത് . കാസര്‍കോട് മാര്‍ത്തോമ എച്ച് എസ് എസ് ഫോര്‍ ഡഫ്, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ എച്ച് എസ് എസ്, കുനില്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് എച്ച് എസ് എസ് കാസര്‍കോട് എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍.

ജില്ലയുടെ വിജയ ശതമാനം 78.68 ആണ്. 485 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.ജില്ലയിലെ 106 വിദ്യാലയങ്ങളിലെ 11574 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയില്‍ 14865 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 14711 വിദ്യാര്‍ത്ഥികള്‍കളാണ് പരീക്ഷയ്ക്ക് ഹാജരായത്.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ ജില്ലയിലെ വിജയ ശതമാനം 50.64 ആണ്.1730 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 1643 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാവുകയും 832 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാ സത്തിന് യോഗ്യത നേടുകയും ചെയ്തു.

NO COMMENTS