ഏഴാം തിയതിയിലെ പരീക്ഷകളിൽ മാറ്റം

218

കോട്ടയം∙ എംജി സർവകലാശാല ഏഴിന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 20-ാം തിയതിയിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കൗശൽ കേന്ദ്രയുടെ കീഴിലുള്ള എംവോക് ഒന്നാം സെമസ്റ്റർ പരീക്ഷ വെള്ളിയാഴ്ചത്തേക്കു മാറ്റി. ഷിപ്പ് ടെക്നോളജി വിഭാഗത്തിന്റെ കീഴിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ 18-ലേക്കു മാറ്റി.

കേരള സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഏഴാം തിയതിയിലെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സംസ്കൃത സർവകലാശാലയിൽ ഏഴിന് പരീക്ഷകളൊന്നും നിശ്ചയിച്ചിട്ടില്ല.

കണ്ണൂർ സർവകലാശാല 7ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും. കേരള സർവകലാശാലയും പരീക്ഷകൾ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.