യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു

266

യു.എ.ഇ: യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു. 98 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന് 2.24 ദര്‍ഹമാണ് വില. 0.09 ഫില്‍സാണ് അതിന് വര്‍ധിച്ചത്. കൂടാതെ 95 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന്റെ വില 0.08 ഫില്‍സ് ഉയര്‍ന്ന് 2.12 ദര്‍ഹത്തിലെത്തി. 91 അണ്‍ലീഡഡ് ഗ്യാസ് ഒോയിലിന്റെ വില 0.08 ഫില്‍സ് കൂടി 2.23ദിര്‍ഹത്തിലെത്തി. ഡീസലിന് 0.13 ഫില്‍സ് ഉയര്‍ന്ന് 20.3 ദിര്‍ഹമാണ് വില. ഈ വര്‍ഷം മുതല്‍ യു.എ.ഇയില്‍ വാറ്റ് കൂടിയതാണ് ഇന്ദനവില ഉയരാന്‍ കാരണം. ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്സിഡി എടുത്തു കളയുന്നതോടെയാണ് വില വര്‍ധന നടപ്പാക്കുന്നത്. യു.എ.ഇ മോട്ടോയിസ്റ്റുകള്‍ അടയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന വില ആഗസ്ത് 2015 ല്‍ തന്നെ നിലവില്‍ വന്നു. 98 യൂണിറ്റ് ഗ്യാസോലിനുകളും 95 അണ്‍ ലീഡഡ് ഗ്യാസോലിനുകളും യഥാക്രമം 2.25 ദിര്‍ഹവും 2.14 ദിര്‍ഹവും ആയിരുന്നു.

NO COMMENTS