കാസര്‍ഗോഡ്: കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. എന്‍ ഐ എ കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്. റിയാസ് ചാവേര്‍ ആകാന്‍ തീരുമാനിച്ചിരുന്നു.
കേരളത്തില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാള്‍. എന്നാല്‍ സംഘത്തിലുള്ള മറ്റുള്ളവര്‍ പിന്തിരിഞ്ഞതിനാല് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കാസര്‍ഗോട്ടെ ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ റിയാസ് റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.
ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിലേക്കും ആളുകളെ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.