തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് വെടിയേറ്റു

243

തിരുവനന്തപുരം : കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് തോക്ക് കൈമാറുന്നതിനിടെ വെടിയേറ്റു. അട്ടപ്പാടി കുറുക്കത്തിക്കല്ല് വനമേഖലയില്‍ വച്ചാണ് അപകടം. അനീഷ് എന്ന കമാന്‍ഡോയ്ക്കാണ് വെടിയേറ്റത്. ഇയാളെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ദേശീയ സുരക്ഷാ സേനയുടെ മാതൃകയില്‍, കേരള പൊലീസ് രൂപവത്കരിച്ച കമാന്‍ഡോ സംഘമാണ് കേരള തണ്ടര്‍ ബോള്‍ട്ട്. തീവ്രവാദ ആക്രമണം മുതല്‍ വിമാനം റാഞ്ചല്‍ വരെ നേരിടാനുള്ള ഓപ്പറേഷനുകള്‍ നടപ്പിലാക്കാന്‍ സജ്ജരായ ഇരുന്നൂറോളം കമാന്‍ഡോകളുടെ സംഘമാണിത്.

NO COMMENTS